John P A
917012085944
കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം : ഭാരത സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി കേരളത്തിലെ കർഷകർക്കായി നടപ്പിലാക്കുന്ന അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മാസ്റ്റർ പോളിസി പ്രകാശനം ചെയ്തു കൊണ്ട് ബഹു. മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നിർവഹിച്ചു.
കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന സംരക്ഷണം നൽകി കൊണ്ട്, അപകട മരണം, ശാശ്വത താൽകാലിക അംഗ വൈകല്യം എന്നിവക്ക് 5 ലക്ഷം രൂപ വരെയും അപകടത്തിൽ പെട്ട് ചികിത്സ തേടുന്ന കർഷകർക്ക് ആശുപത്രി ചിലവുകൾക്കായി 2 ലക്ഷം രൂപയും ജോലി ചെയ്യാൻ കഴിയാതെ വരുമാന നഷ്ടം വരുന്നവർക്ക് പരമാവധി 100 ആഴ്ച്ച വരെ ഇൻഷുറൻസ് തുകയുടെ 1% നഷ്ട പരിഹാരമായി നൽകുന്ന ബ്രിഹത്തായ കിസാൻ സുരക്ഷ പദ്ധതിക്ക് തുടക്കമായി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ 30.07.2026 വ്യാഴാഴ്ച വൈകീട്ട് 6 ന് നടന്ന ചടങ്ങിൽ നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി ബിന്ദു റാഫേലിൽ നിന്നും മാസ്റ്റർ പോളിസി സ്വീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യുകയും തുടർന്ന് പോളിസി ദേശീയ ചെയർമാന് കൈമാറുകയും ചെയ്തു. തുടർന്ന്, ബഹു. മുഖ്യമന്ത്രിയെ കെ എസ് എസ് ദേശീയ കമ്മിറ്റിക്ക് വേണ്ടി ഡോ. ജോസ് തയ്യിൽ പൊന്നാട അണിയിച്ച് ആദരമർപ്പിച്ചു. ശേഷം ഹാർട്ട്ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള ആചാര്യൻ ദാജി രചിച്ച ആത്മീയതയുടെ ആഴങ്ങളിലേക്ക് വെളിച്ചം വീശുന്ന " Heartfulness Way 2" എന്ന ഇംഗ്ലീഷിലുള്ള ഗ്രന്ഥo കെ എസ് എസ് നാഷണൽ സർവീസ് ഡയറക്ടർ ശ്രീ ഗോപിക കൃഷ്ണൻ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
എൻ ഐ സി റീജിയണൽ മാനേജർ ശ്രീമതി ഗീത നായർ, ആലുവ ചീഫ് ബിസിനസ്സ് മാനേജർ ശ്രീമതി ബി. ജയലക്ഷ്മി, അസിസ്റ്റന്റ് മാനേജർ ശ്രീ പി ആർ സംഗീത്, തിരുവനന്തപുരം ചീഫ് ബിസിനസ്സ് മാനേജർ ശ്രീ മിഥുൻ സി പി, ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ ശ്രീ ജ്യോതിഷ് മോഹൻ എന്നിവരും കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജന സെക്രട്ടറി ശ്രീ എസ്. സുരേഷ്, സംസ്ഥാന പ്രസിഡന്റ് ശ്രീ ജോയ് ജോസഫ്, സംസ്ഥാന ജന സെക്രട്ടറി ശ്രീ ബി. ജയകുമാർ, ജില്ല പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ, ജന സെക്രട്ടറി ശ്രീ ഷിമിൽ, തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഭാരവാഹികളായ ശ്രീ പി.സിയാവുദീൻ, ശ്രീ പ്രസന്നചന്ദ്രൻ പിള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2026-07-30 18:29
· received
· image